നദിയുടെ കൊഞ്ചലോ കേൾക്കാതെ പോകുന്നു
ഏഴുസ്വരങ്ങളായലതല്ലും സാഗരം
പുഷ്പത്തിൻ മർമ്മരം കേൾക്കാതെ പോകുന്നു
തഴുകിയൊഴുകുന്ന തെന്നൽപോലും
മണ്ണിൻ സുഗന്ധമോ അറിയാതെ പോകുന്നു
ഗന്ധർവഗാനമുണർത്തും പുതുമഴ
പാർവണബിംബത്തെ കാണാതെ പോകുന്നു
കങ്കണം ചാർത്തിയ കാർമേഘങ്ങൾ
തെന്നലിൻ മന്ത്രമോ കേൾക്കാതെ പോകുന്നു
വർണ്ണത്തിൻ ചായങ്ങൾ ചാലിക്കും മഴവില്ല്
കിളികൾതൻ നിസ്വനമറിയാതെ പോകുന്നു
കാലമെന്നോതുന്ന പദ്മവ്യൂഹം...
തമസ്സിന്റെയന്ധമാം പദ്മവ്യൂഹം....
Great work!
മറുപടിഇല്ലാതാക്കൂ