കുയിലുകൾ കളകളം പാടുന്ന പാട്ടിന്റെ
പല്ലവി ഞാൻ മെല്ലെയേറ്റു പാടി
മാദുര്യമേറുന്നൊരാഗാനമിന്നെന്റെ
താളവർണ്ണങ്ങളെ തൊട്ടുണർത്തി
ഒരു പാട്ടു മൂളാൻ വിതുംബുന്നയെൻ മനം
ഒരു രാഗകീർത്തനം പാടി മെല്ലെ
സംഗീതസാഗരം എന്നിൽ പകർന്നു ത-
ന്നെൻ കുയിൽ പ്രാണൻ വെടിഞ്ഞു മെല്ലെ
പ്രാണൻ പിടയുന്ന കണ്ടുകൊണ്ടെൻ മനം
ഒരു രാക്കിളിപ്പാട്ട് മൂളി മെല്ലെ...
ഒരു നൊമ്പരത്തോടെ മൂളി മെല്ലെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ